Monday, 27 June 2011

പുതിയൊരു ബ്ലോഗ്ഗർ: ഞാൻ സാദിക്


ഞാൻ സാദിക്; പുതിയൊരു ബ്ലോഗ്ഗർ

ഞാനും ഒരു ബ്ലോഗ് തുടങ്ങുകയാണ്. ബ്ലോഗിന്റെ സാദ്ധ്യതകൾ ഇനി വേണം ശരിക്കും മനസിലാക്കുവാൻ. ബൂലോകം ഓൺലെയിൻ ബ്ലോഗ് ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി എന്റെ അദ്ധ്യാപകൻ കൂടിയായ വിശ്വമാനവികം ബ്ലോഗ്ഗർ ഇ.എ.സജിം തട്ടത്തുമല ബ്ലോഗിലും എന്റെ ഗുരുവായി മാറിയിരിക്കുന്നു. ഈ ബ്ലോഗ് നിർമ്മിച്ചു നൽകുന്നത് അദ്ദേഹമാണ്. എന്നെ എഴുത്തിന്റെയും വായനയുടെയും ലോകത്തേയ്ക്ക് എത്തിക്കുവാനുള്ള സജിംസാറിന്റെ ശ്രമത്തിന് (അതോ പാഴ്ശ്രമമോ) നന്ദി!

ഓർക്കുട്ട്, ഫെയിസ് ബൂക്ക് എന്നിവയിലൊക്കെ ഒതുങ്ങുന്നതായിരുന്നു എന്റെ നെറ്റിലെ കളികൾ. ബ്ലോഗ് അത്ര പരിചയമായിരുന്നില്ല. പോളി ടെക്നിക്കിൽ നിന്നും സോഫ്റ്റ് വെയർ എഞ്ചിനീയറിംഗിൽ ഒരു ഡിപ്ലോമയൊക്കെ എടുത്തതാണെങ്കിലും കമ്പെട്ടിയുമായി ബന്ധമുള്ള ഇന്റെർനെറ്റിലെ ബ്ലോഗിനെക്കുറിച്ച് അറിയാൻ സ്കൂൾ ക്ലാസ്സിൽ തറപറ പഠിപ്പിച്ച സജിം സാർ തന്നെ വേണ്ടിവന്നു. ഇനി ഈ ബൂലോകത്ത് വന്ന് സാറിനെ എങ്ങനെ പറയിപ്പിക്കാം എന്നതിലായിരിക്കും എന്റെ ഗവേഷണം. സൌദി ഷെയ്ക്കുമായി പിണങ്ങി തൽക്കാലത്തേയ്ക്ക് പ്രവാസ ജീവിതം മതിയാക്കി വന്നതാണ് ( ആ കമ്പനിയിലെ പണി തീർന്നു). അറബിലോകത്തോടുള്ള പിണക്കം തീർന്ന് ഉടൻ പ്രവാസത്തിലേയ്ക്ക് തന്നെ മടങ്ങും. അവിടെ ഇരുന്നും ബ്ലോഗിംഗ് നടത്താവുന്നതിനാൽ ബൂലോകത്ത് ഇനി ഈയുള്ളവന്റെ ശല്യം കൂടിക്കൂടി വരാനാണ് സാദ്ധ്യത.

മലയാളം ടൈപ്പിംഗ് പഠിക്കുന്ന തിരക്കിലാണ്. അതുവരെ വലിയ ശല്യം ഉണ്ടാകില്ല. ഈ ടൈപ്പ് ചെയ്ത അക്ഷരങ്ങൾ മൊത്തമായും ചില്ലറയായും തെറ്റായിരുന്നു. അതുകൊണ്ടുതന്നെ സജിം മാഷിന്റെ കരസ്പർശം ഇതിൽ ഉണ്ടായിട്ടുണ്ട്. ഒരു സോഫ്റ്റ് വെയർ വിദഗ്ദ്ധനായ (എന്നാണ് സാറു ധരിച്ചു വശായിട്ടൂള്ളത്) നിനക്ക് ബ്ലോഗും തുടങ്ങി പോസ്റ്റും കൂടി ഞാൻ എഴുതി തരണമോടാ എന്നാണിപ്പോൾ സാറിന്റെ ചോദ്യം. ഞാൻ ടൈപ്പ് ചെയ്ത മാറ്റർ അതുപോലെ പബ്ലിഷ് ആക്കിയിരുന്നെങ്കിൽ ഗൂഗിൾ അദ്യ പോസ്റ്റോടെ തന്നെ എന്റെ ബ്ലോഗ് പൂട്ടി സീലും വച്ചേനെ. കാരണം നല്ല തെറികളാണ് അക്ഷരപ്പിശാചുകളായി വന്നത്. ഈ ഋ ഒക്കെ ഇടുന്ന പാട് ഒന്നു വേറെ തന്നെയാണ്. ( ഈ ഋ ന് സാറിനോട് തന്നെ കടപ്പാട്) എന്തായാലും ഒരു കൈ നോക്കും.

ഇനിയിപ്പോ ആദ്യം തന്നെ സാറിന്റെ വിശ്വമാനവികം ബ്ലോഗിൽ ചെന്ന് ഒന്നു വിമർശിച്ച് കമന്റിടണം. അല്ലാതെ പിന്നെ എന്ത് ഗുരു വന്ദനം? അഗ്രഗേറ്ററുകൾ വഴി ചില ബ്ലോഗുകളെയൊക്കെ നിരീക്ഷിച്ചു കഴിഞ്ഞു. ഒരുപാട് പുലികളും സിംഹങ്ങളും ഒക്കെ വിലസുന്ന ഒരു മടയിലേയ്ക്കാണ് വന്നു കയറിയിരിക്കുന്നതെന്നു മനസിലായി. എങ്കിലും ഒരു കൈ നോക്കുക തന്നെ. ബൂലോകത്ത് പുലിയൊന്നുമായില്ലെങ്കിലും ഒരു പൂച്ചക്കുട്ടിയെങ്കിലും ആയി ങ്യാവൂ, ങ്യാവൂ എന്ന് ഒന്നു കരയാനെങ്കിലും കഴിഞ്ഞാൽ മതി. എല്ലാ ബൂലോക വാസികളുടെയും അനുഗ്രഹം പ്രതീക്ഷിച്ചു കൊണ്ട് ഈ ട്രയൽ പോസ്റ്റ് അങ്ങോട്ട് പബ്ലിഷ് ചെയ്തു കൊള്ളുന്നു!

9 comments:

ഷിബു ജേക്കബ് said...

"ന്നാ പ്പിന്നെ ങ്ങട് തകര്‍ക്ക് മാഷേ.....എന്തിനാ സമയം കളയുന്നത്...."

പിന്നെ വേര്‍ഡ് വെരിഫികേഷന്‍ മാറ്റിയാല്‍ നന്നായിരുന്നു.

ഇ.എ.സജിം തട്ടത്തുമല said...

ആശംസകൾ! വല്ലതുമൊക്കെ എഴുതണം. ഒന്നുമില്ലേലും ഒരു പടോങ്കിലുമൊക്കെ പിടിച്ചിടണം കേട്ടോ!

രഘുനാഥന്‍ said...

സ്വാഗതം ബൂലോകത്തിലേയ്ക്ക്

Y.S.SADIK said...

വേർഡ് വെരിഫിക്കേഷൻ മാറ്റി ജേക്കബ് മാഷേ. വല്ലപ്പോഴും വന്ന് കമന്റടിയ്ക്കാൻ മറക്കല്ലേ. നമ്മ അങ്ങോട്ടും വരുന്നുണ്ട് കേട്ടോ!.

Y.S.SADIK said...
This comment has been removed by the author.
- സോണി - said...

അപ്പോള്‍ ഇവിടെയും തറപറ എഴുതി പഠിച്ചോളൂ. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ മറ്റു ബ്ലോഗുകള്‍ ഒക്കെ ഒന്ന് പോയി നോക്കണം, അപ്പോള്‍ തറപറ മാത്രമല്ല, പയ്യെപ്പയ്യെ പനയും എഴുതി പഠിക്കാന്‍ പറ്റും.

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

ponmalakkaran | പൊന്മളക്കാരന്‍ said...

ശിഷ്യനു സ്വാഗതം ബൂലോകത്തേക്ക്..

ഗുരുവിനു ഒരു നമസ്കാരം.

Sureshbabu Vavvakkavu said...

സുസ്വാഗതം